കോ​ട​യും ചാ​രാ​യ​വും പി​ടി​കൂ​ടി
Monday, May 10, 2021 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് വാ​വു​ക്കോ​ണ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്ന് ചാ​രാ​യ​വും, കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​മോ​ഹ​ൻ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 25 ലി​റ്റ​ർ ചാ​രാ​യ​വും, 750 ലി​റ്റ​ർ കോ​ട​യും, ഇ​രു​പ​ത്ത​യ്യാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് ദീ​പാ​ന​ഗ​ർ വ​രു​ൺ നി​വാ​സി​ൽ ബി​ജു​വി​നെ(​കൈ​ത ബി​ജു)​പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. ഇ​യാ​ൾ നി​ര​വ​ധി അ​ബ്കാ​രി, ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് സം​ഘ​ത്തെ​ക്ക​ണ്ട് വാ​റ്റു​കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ക​ണ്ടെ​ത്തു​വാ​നു​ള്ള തെ​ര​ച്ചി​ലും ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു താ​ജു​ദ്ദീ​ൻ, പി.​ഡി.​പ്ര​സാ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ്നേ​ഹേ​ഷ്, അ​നി​രു​ദ്ധ​ൻ, സ​ജീ​വ് കു​മാ​ർ, അ​നീ​ഷ്, ഡ്രൈ​വ​ർ സ​ലിം എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.