ന​ഗ​ര​സ​ഭ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം: ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ സ​ന്ദ​ര്‍​ശി​ച്ചു
Saturday, May 8, 2021 11:49 PM IST
പേ​രൂ​ർ​ക്ക​ട: : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​കോ​പ​ന​ത്തി​നു​മാ​യി ന​ഗ​ര​സ​ഭ​യി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള ക​ണ്‍​ട്രോ​ള്‍ റൂ​മി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍,വി.​കെ.​പ്ര​ശാ​ന്ത് എം​എ​ല്‍​എ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​ളെ ക​ണ്‍​ട്രോ​ള്‍ റൂം ​കോ​ള്‍​സെ​ന്‍റ​റി​ല്‍ നി​ന്ന് മ​ന്ത്രി നേ​രി​ട്ട് വി​ളി​ച്ച് വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു.

തു​ട​ര്‍​ന്ന് മ​ന്ത്രി​യു​ടേ​യും എം​എ​ല്‍​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഡ​പ്യൂ​ട്ടി മേ​യ​ര്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​ര്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നു. ലോ​ക്ക് ഡൗ​ൺ​നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ തെ​രു​വി​ല്‍ അ​ല​യു​ന്ന യാ​ച​ക​രെ അ​ടി​യ​ന്ത​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.അ​തി​നു​വേ​ണ്ടി ആ​ദ്യ ലോ​ക്ക്‌​ഡൗ​ണ്‍ കാ​ല​ത്ത് ഇ​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ച സ്കൂ​ളു​ക​ളെ ഇ​പ്രാ​വ​ശ്യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നും ആ​വ​ശ്യ​മാ​യി​ട​ങ്ങ​ളി​ല്‍ പു​തി​യ​വ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചു.കോ​ള്‍​സെ​ന്‍റ​റി​ല്‍ ഇ​ന്ന​ലെ 500 ലേ​റെ കോ​ളു​ക​ള്‍ ല​ഭി​ച്ചെ​ന്നും മെ​ഡി​ക്ക​ല്‍ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള മു​ഴു​വ​ന്‍ പേ​ര്‍​ക്കും സ​ഹാ​യം എ​ത്തി​ക്കാ​നാ​യെ​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കും മ​റ്റു​മാ​യി പോ​കു​ന്ന​തി​ന് സ​ജ്ജ​മാ​ക്കി​യ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.നി​ല​വി​ല്‍ രോ​ഗി​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യു​ള്ള ആ​കെ 846 കി​ട​ക്ക​ക​ളി​ല്‍ 644 കി​ട​ക്ക​ക​ളി​ല്‍ രോ​ഗി​ക​ളു​ണ്ട്. 202 കി​ട​ക്ക​ക​ള്‍ ഒ​ഴി​വു​ണ്ട്. ര​ണ്ട് സി​എ​ഫ്എ​ൽ​ടി​സി​ക​ൾ കൂ​ടി ക​ണ്ടെ​ത്തി. ഹോ​പ്എ​ന്ന സം​ഘ​ട​ന​ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി മ​രു​ന്നു​ക​ളും പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും സം​ഭാ​വ​ന ന​ല്‍​കി.