കാ​റ്റി​ലും മ​ഴ​യി​ലും ‌വ്യാ​പ​ക​നാ​ശം
Saturday, May 8, 2021 11:49 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക​നാ​ശം. നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. വെ​ള്ളു​മ​ണ്ണ​ടി സു​ധി​ഭ​വ​നി​ൽ അ​ജി​ത്തി​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​ന്ന ര​ണ്ട് റ​ബ​ർ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി റോ​ഡി​ൽ വീ​ണ് ബാ​ല​ൻ​പ​ച്ച -ബ​മ​ല​ന​ട റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന് വൈ​ദ്യു​ത വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. പ​ന്ത​പ്ലാ​വി​ക്കോ​ണം ശ്രീ​ശൈ​ല​ത്തി​ൽ ഷി​നി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ടി​ന് കേ​ടു പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വെ​ള്ളു​മ​ണ്ണ​ടി ക​ല്ലി​യോ​ട് ല​തി​ക​യു​ടെ വീ​ട്ടി​നു​മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഒാ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ശി​വ​കു​മാ​ർ, ബി​ജേ​ഷ്, ര​ഞ്ജി​ത്, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.