നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ വാ​ര്‍ റൂം ​ഇ​ന്ന് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും
Saturday, May 8, 2021 11:48 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ സ​ജ്ജീ​ക​രി​ച്ച വാ​ര്‍ റൂം ​ഇ​ന്ന് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ളും സ്ഥി​തി​ഗ​തി​ക​ളും മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​നും ഏ​തു അ​ടി​യ​ന്ത​ര ഘ​ട്ട​ത്തെ​യും ത​ര​ണം ചെ​യ്യു​വാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നു​മാ​ണ് വാ​ര്‍ റൂം ​സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​റി​യി​ച്ചു. പ്ര​ത്യേ​ക പ​രി​ച​ര​ണ​വും ശ്ര​ദ്ധ​യും വേ​ണ്ട കി​ട​പ്പു​രോ​ഗി​ക​ളും വ​യോ​ജ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​നും ശ്ര​ദ്ധി​ക്കാ​നു​മു​ള്ള പ​രി​പാ​ടി​ക​ള്‍ വാ​ര്‍ റൂം ​ന​ട​പ്പി​ലാ​ക്കും.

ഫോ​ണ്‍, ഇ​ന്‍റ​ര്‍ നെ​റ്റ് ക​ണ​ക്‌​ഷ​ന്‍ ക​ന്പ്യൂ​ട്ട​ര്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് വാ​ര്‍ റൂം ​സ​ജ്ജ​മാ​കു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ്, ആ​ര്‍​ആ​ര്‍​ടി എ​ന്നി​വ​യി​ല്‍ നി​ന്ന് ദി​നം​തോ​റും വി​വ​രം ശേ​ഖ​രി​ച്ച് വി​ശ​ക​ല​നം ചെ​യ്ത് ഇ​ട​പെ​ട​ല്‍ ന​ട​ത്തും. ടി​പി​ആ​ര്‍, വാ​ക്സി​നേ​ഷ​ന്‍, സി​എ​ഫ്എ​ല്‍​ടി​സി, ഡി​സി​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​വ​ര്‍, ഒ​ഴി​വു​ള്ള ബെ​ഡു​ക​ള്‍, ശു​ചി​ത്വം, ഭ​ക്ഷ​ണം, മ​റ്റു ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളി​ലെ പ​രി​മി​തി​ക​ള്‍, അ​ഭാ​വം എ​ന്നി​വ​യൊ​ക്കെ ദി​വ​സ​വും ശേ​ഖ​രി​ച്ച് വി​ശ​ക​ല​നം ചെ​യ്ത് ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന​താ​ണ്.
ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഹെ​ല്‍​പ് ഡ​സ്ക് സേ​വ​ന​ങ്ങ​ള്‍​ക്കാ​യി 7994568260 എ​ന്ന ന​ന്പ​രി​ലും ആം​ബു​ല​ന്‍​സി​നാ​യി 9496942242 എ​ന്ന ന​ന്പ​രി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​റി​യി​ച്ചു.