എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു
Saturday, May 8, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ഓ​ക്സി​ജ​ന്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ഏ​ജ​ന്‍​സി​ക​ളി​ലെ ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത​യും പ്ര​വ​ര്‍​ത്ത​ന​വും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​ന്പ​ത് എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു. ഇ​വ​ര്‍ ഏ​ജ​ന്‍​സി​ക​ളി​ലെ ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളു​ടെ എ​ണ്ണം, കൃ​ത്യ​മാ​യ വി​ത​ര​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കും. നെ​ടു​മ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ​യ്ക്കാ​ണ് ഇ​വ​രു​ടെ ഏ​കോ​പ​ന ചു​മ​ത​ല. അ​മി​ത​വി​ല ഈ​ടാ​ക്ക​ല്‍, ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വ​യ്പ് എ​ന്നി​വ ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​യും എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.