അ​തി​ര്‍​ത്തി​ റോഡുകൾ അ​ട​ച്ച് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി
Saturday, May 8, 2021 11:45 PM IST
വെ​ള്ള​റ​ട: ലോ​ക്ക് ഡൗ​ൺ നി​ല​വി​ൽ​വ​ന്ന​തോ​ടെ കേ​ര​ളാ -ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ ക​ടു​ക്ക​റ - ചെ​റി​യ​കോ​ല്ല -കാ​ര​ക്കോ​ണം മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ അ​ട​ച്ച് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ വെ​ള്ള​റ​ട പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ർ​ത്തി റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി.

അ​ത്യാ​വ​ശ്യ​യാ​ത്ര​ക്കാ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് യാ​ത്ര തു​ട​രാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചു. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ മൃ​ഗാ​ശു​പ​ത്രി ആ​ശു​പ​ത്രി​ക​ളും ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ കോ​വി​ഡ് പ്രോ​ട്ടേ​ക്കോ​ൾ അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, സ​ബ്ഇ​ന്‍​സ്പ​ക്ട​ര്‍ ഡി​ജേ​ഷ്സ എ​എ​സ് ഐ ​ജ​യ​ദാ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. എ​ല്ലാ ജം​ഗ്ഷ​നു​ക​ളി​ലും​ പോ​ലീ​സി​നെ വി​ന്യ​സി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.