എ​ഫ്എ​ല്‍​ടി​സി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, May 8, 2021 11:45 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ100 കി​ട​ക്ക​ക​ളോ​ടെ മ​ണ്ണ​ന്ത​ല മു​ക്കോ​ല​യി​ല്‍ എ​ഫ്എ​ല്‍​ടി​സി തു​റ​ന്നു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ 100കി​ട​ക്ക​ക​ളോ​ടെ വാ​ളി​ക്കോ​ട് റിം​സി​ലും വ​ട്ട​പ്പാ​റ എ​സ്‌​യു​ടി​യി​ലും കോ​വി​ഡ് സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ച്ചു. വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​രാ​ഭാ​യി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എ​ഫ്എ​ല്‍​ടി​സി​സ​ജ്ജ​മാ​ക്കി. അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് 80കി​ട​ക്ക​ക​ളോ​ടെ മൈ​ലം ജി.​വി.​രാ​ജ​യി​ലും രോ​ഗി​ക​ള്‍​ക്കാ​യി സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. പാ​ലോ​ട് സ്വ​കാ​ര്യ​ആ​ശു​പ​ത്രി 15കി​ട​ക്ക​ക​ളോ​ടെ കോ​വി​ഡ് എെ​സൊ​ലേ​ഷ​ൻ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ആ​നാ​ട് ഗ​വ.​ആ​യു​ര്‍​വേ​ദ​ആ​ശു​പ​ത്രി​യെ പ്ര​ത്യേ​ക സു​ര​ക്ഷ​യോ​ടെ ഫ​സ്റ്റ് ലൈ​ൻ​ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​ക്കി ഉ​യ​ര്‍​ത്തി.