വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന: ഡി​ഐ​ജി സ​ന്ദ​ർ​ശ​നം ന​ട​ത്തി
Saturday, May 8, 2021 11:45 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ നി​ല​വി​ൽ​വ​ന്ന​തി​ന് പി​ന്നാ​ലെ വെ​ഞ്ഞാ​റ​മൂ​ട് വെ​മ്പാ​യം വാ​മ​ന​പു​രം മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ്. വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നാ​യി ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ർ ഗ​രു​ഡി​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് എ​ത്തി​യ അ​ദേ​ഹം അ​ര​മ​ണി​ക്കൂ​റോ​ളം അ​വി​ടെ ചെ​ല​വ​ഴി​ച്ച് പോ​ലീ​സി​ന് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഡി​വൈ​എ​സ്പി റ​ജി ഏ​ബ്ര​ഹാം അ​ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു .

പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​ണ് പ​രി​ശോ​ധ​ന. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി തി​രി​ച്ച​യ​ച്ചു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രേ​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്.​പ​സു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും അ​വ​ശ്യ സ​ർ​വീ​സ് വാ​ഹ​ന​ങ്ങ​ളെ​യും ക​ട​ത്തി​വി​ട്ടു. മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ വ​ന്ന വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക സ്വീ​ക​രി​ച്ചു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്നി​ട്ടു​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്നു.