നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, May 8, 2021 12:12 AM IST
നെ​ടു​മ​ങ്ങാ​ട് : നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.​പ്രാ​വ​ച്ച​മ്പ​ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഷം​സു​ദ്ദീ​ന്‍ (55) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​യി​ന്‍​കീ​ഴി​ല്‍ നി​ന്നു​മാ​ണ് പ്ര​തി​പി​ടി​യി​ലാ​യ​ത്. കാ​റി​ൽ പോ​ലീ​സ്ചെ​ക്ക്പോ​സ്റ്റു​ക​ള്‍ ഒ​ഴി​വാ​ക്കി നെ​ടു​മ​ങ്ങാ​ട്, വി​ള​പ്പി​ല്‍​ശാ​ല മ​ല​യ​ന്‍​കീ​ഴ് റോ​ഡു​ക​ള്‍ വ​ഴി സ​ഞ്ച​രി​ക്കു​ന്ന​താ​യി വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​ത്. പ​ത്ത് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന് ആ​ര്യ​നാ​ട്, വെ​ള്ള​നാ​ട്, നെ​ടു​മ​ങ്ങാ​ട്, നേ​മം, മ​ല​യി​ന്‍​കീ​ഴ്, കാ​ട്ടാ​ക്ക​ട എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ക​ട​ക​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. റു​റ​ല്‍ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി പി.​അ​നി​ല്‍​കു​മാ​ര്‍, ഡാ​ന്‍​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്ഐ ഷി​ബു, സു​നി​ലാ​ല്‍, സ​ജു, സ​തി​കു​മാ​ര്‍,വി​ജേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.