ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Saturday, May 8, 2021 12:10 AM IST
വെ​ള്ള​റ​ട: സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ര​ക്കോ​ണം പി​പി​എം ഹൈ​സ്കൂ​ളി​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​ർ സ​ജ്ജ​മാ​ക്കി.
കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​ർ ആ​രം​ഭി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. മ​തി​യാ​യ കി​ട​ക്ക​ക​ള്‍ ,ശൗ​ചാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യൊ​രു​ക്കി. പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എം​ൽ​എ കു​ന്ന​ത്തു​കാ​ലി​ലെ ത​യാ​റെ​ടു​പ്പു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ആ​ര്‍. അ​മ്പി​ളി ,വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​കു​മാ​ര്‍ ,വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ​ന്‍ എ​സ്.​എ​സ്. റോ​ജി ,പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി ഹ​രി ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.