സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ ശ്മ​ശാ​ന​ങ്ങ​ളി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കും
Saturday, May 8, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ കീ​ഴി​ലു​ള്ള ശ്മ​ശാ​ന​ങ്ങ​ള്‍, സെ​മി​ത്തേ​രി​ക​ള്‍, ഖ​ബ​റി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്കരി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് സ​ബ് ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി. വ​ര്‍​ധി​ച്ചു​വ​രു​ന്ന കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് സ​ബ് ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. ശ്മ​ശാ​ന​ങ്ങ​ളി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ദ​ഹി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം പ​ര​മാ​വ​ധി വ​ര്‍​ധി​പ്പി​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ നേ​ര​ത്തെ ത​ന്നെ ക​രു​തി​വ​യ്ക്ക​ണം.
അ​ധി​കം ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യം തേ​ടാം. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യ​ത്തി​ല്‍ ശ്മ​ശാ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണം.
ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്നതിനാൽ എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ല്‍​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ​ബ് ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി.​കെ. സു​രേ​ഷ് കു​മാ​റും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.