ജില്ലയിൽ 3,969 പേ​ര്‍​ക്കൂ​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, May 6, 2021 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 3,969 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2,389 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 32, 758 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 28.4 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 3,655 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ൾ​പ്പെ​ടും. ജി​ല്ല​യി​ല്‍ പു​തു​താ​യി 6,265 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തോ​ടെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 83,338 ആ​യി.​

വേ​ളി​യി​ൽ ടൂ​റി​സം പ​ദ്ധ​തി: ഭൂമിയുടെ
ഉ​ട​മ​സ്ഥാ​വ​കാ​ശ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു

ക​ഴ​ക്കൂ​ട്ടം : വേ​ളി​യി​ൽ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി 25.70 ഏ​ക്ക​റോ​ളം ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ടൂ​റി​സം വ​കു​പ്പി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ 1997 മു​ത​ൽ ആ​രം​ഭി​ച്ച​താ​ണ്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​ത് സം​ബ​ന്ധി​ച്ച തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​തു​വ​രെ സാ​ധി​ച്ചി​രു​ന്നി​ല്ല. 1997 മു​ത​ൽ 2022 വ​രെ​യു​ള്ള ഭൂ​നി​കു​തി അ​ട​ക്കു​ക​യും ത​ണ്ട​പ്പേ​ർ ന​മ്പ​ർ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് പോ​ലെ മ​റ്റ് പ​ദ്ധ​തി​ക​ളി​ലും സ​മാ​ന​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്നതി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.