വൃ​ക്ഷ​ത്തൈ ന​ട്ട് വി​ജ​യം ആ​ഘോ​ഷി​ച്ച് ഐ.​ബി.​സ​തീ​ഷ്
Thursday, May 6, 2021 11:39 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​നാ​യി ഐ.​ബി. സ​തീ​ഷ് ആ​റു പ​ഞ്ചാ​യ​ത്ത് പ​ രി​ധി​യി​ലും വൃ​ക്ഷ​ത്തൈ ന​ട്ടു.

മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും "കു​ള​മാ​വ് ' തൈ​ന​ട്ടാ​ണ് നി​യു​ക്ത എം​എ​ൽ​എ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന സ​സ്യ​ജാ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​യ റെ​ഡ് ഡാ​റ്റ ബു​ക്കി​ലാ​ണ് കു​ള​മാ​വ് വൃ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നം. കു​ണ്ട​മ​ൺ​ക​ട​വ്, വെ​ളൈ​ള​ക്ക​ട​വ് പാ​ല​ങ്ങ​ൾ​ക്ക് സ​മീ​പ​വും, മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ൽ ആ​ന​പ്പാ​റ​ക്കു​ന്നി​ലെ മാ​ധ​വ​ക​വി മെ​മ്മോ​റി​യ​ൽ കോ​ള​ജ് കാ​മ്പ​സി​ലും, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​ല സ്കൂ​ൾ വ​ള​പ്പി​ലും, പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​വ​ച്ച​മ്പ​ലം ജം​ഗ്ഷ​ൻ പ​രി​സ​ര​ത്തും, കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ വൃ​ദ്ധ​സ​ദ​നം പ​രി​സ​ര​ത്തു​മാ​യി​ട്ടാ​ണ് കു​ള​മാ​വ് തൈ​ക​ളാ​ണ് വ​ച്ച് പി​ടി​പ്പി​ച്ച​ത്.

നി​യ​മ​സ​ഭാം​ഗ​മാ​യ ആ​ദ്യ വേ​ള​യി​ൽ മ​നു​ഷ്യ​നും പ്ര​കൃ​തി​ക്കും ത​ണ​ലേ​കു​ന്ന ജ​ല​സ​മൃ​ദ്ധി പോ​ലു​ള്ള പ​ദ്ധ​തി​ക​ളാ​ണ് അ​ധി​ക​വും ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​വാ​ൻ ശ്ര​മി​ച്ചി​ട്ടു​ള്ള​തെ​ന്നും ഇ​ത്ത​വ​ണ​യും ആ ​മാ​തൃ​ക കൂ​ടു​ത​ൽ സ​ജീ​വ​മാ​യി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​വാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​നുംവൃ​ക്ഷ​ത്തൈന​ടു​ന്ന​തി​ന് നി​യു​ക്ത എം​എ​ൽ​എ​യ്ക്കൊ​പ്പം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.