റോ​ഡു​ക​ൾ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ:​ അ​ധി​കൃ​ത​ർ​ക്ക് മൗ​നം
Thursday, May 6, 2021 11:39 PM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ.​ഓ​ഫീ​സ് വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട കോ​യി​ക്ക​ൽ -ശാ​ന്തു​മൂ​ല റോ​ഡ് ത​ക​ർ​ന്ന് വ​ൻ​കു​ഴി രൂ​പ​പ്പെ​ട്ടി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​ണ്ട ഭാ​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡാ​കെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കാ​ൽ​ന​ട​പോ​ലും യാ​ത്ര​പോ​ലും ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ല​യി​ൻ​കീ​ഴ് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മ്പോ​ഴും മ​റ്റ് യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന റോ​ഡി​നാ​ണ് ഇൗ ​ദു​ർ​ഗ​തി. റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഉ​ട​ൻ ശ​രി​യാ​ക്കാ​മെ​ന്ന പ​തി​വ് പ​ല്ല​വി​യാ​ണ് അ​വ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്.

10 വ​ർ​ഷം മു​ൻ​പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച ഈ ​റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വ​ൻ കു​ഴി​ക​ളാ​ണ്. കു​ഴി​ക​ളി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത് പ​തി​വാ​ണ്. ഇ​തേ അ​വ​സ്ഥ​യാ​ണ് വി​ള​പ്പി​ൽ, വി​ള​വൂ​ർ​ക്ക​ൽ, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ​ക്കു​മു​ള്ള​ത്. സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ​യ്ക്ക് മാ​റി​മാ​റി വ​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക​ൾ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​ള​പ്പി​ൽ​ശാ​ല - ഇ​ര​ട്ട​ക്കു​ളം - ചൊ​വ്വ​ള്ളൂ​ർ റോ​ഡും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. വി​ള​പ്പി​ൽ​ശാ​ല നി​ന്ന് ചൊ​വ്വ​ള്ളൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് ത​ക​ർ​ന്ന് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദുഃ​സ്‌​സ​ഹ​മാ​യി. പേ​യാ​ട് ചീ​ല​പ്പാ​റ, വ​ട​ക്കേ​ജം​ഗ്ഷ​ൻ വി​ള​യി​ൽ ദേ​വീ​ക്ഷേ​ത്രം, നെ​ടു​ങ്കു​ഴി​പ​രു​ത്തം​പാ​റ, പ്ലാ​വി​ള​മ​ല​പ്പ​നം​കോ​ട്, കാ​വു​വി​ള​മ​ല​പ്പ​നം​കോ​ട് എ​ന്നീ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല.

വി​ഴ​വൂ​ർ​പൊ​റ്റ​യി​ൽ, ക​ല്ലു​പാ​ലം​വേ​ങ്കൂ​ർ, കു​ന്നി​ൽ​വി​ള​പ​ന​ങ്കു​ഴി, പ്ലാ​ത്ത​റ​ത്ത​ല​പ​ഴ​വൂ​ട്ടു​ന​ട ക്ഷേ​ത്രം, പു​തു​വീ​ട്ട്മേ​ലെ​കു​രി​ശു​മു​ട്ടം എ​ന്നീ വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ല. മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ മേ​പ്പൂ​ക്ക​ട, കു​ഴ​യ്ക്കാ​ട്, അ​ന്തി​യൂ​ർ​ക്കോ​ണം, ക​ല്ലു​വ​ര​മ്പ്, ഇ​ര​ട്ട​ക്ക​ലു​ങ്ക്, പു​ത്ത​ൻ​വി​ള എ​ന്നീ റോ​ഡു​ക​ളും ദു​ര​വ​സ്ഥ​യി​ലാ​ണ്. ചീ​നി​വി​ള, കു​ഴി​വി​ള, ഭ​ജ​ന​മ​ഠം റോ​ഡ് പു​ന്നാ​വൂ​ർ, അ​റ്റ​ത്തു​കോ​ണം, വ​ണ്ട​ന്നൂ​ർ, കു​ക്കു​റു​ണി എ​ന്നീ മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു പേ​കു​ന്ന​ത്. മ​ഴ പെ​യ്താ​ലു​ട​ൻ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തും പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്.