സം​യു​ക്ത യോ​ഗം ചേ​രു​ന്നു
Wednesday, May 5, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത യോ​ഗം ചേ​രു​ന്നു .
ഇ​ന്ന് പെ​രു​ങ്ക​ട​വി​ള, വ​ർ​ക്ക​ല, നെ​ടു​മ​ങ്ങാ​ട്, വെ​ള്ള​നാ​ട് ബ്ലോ​ക്കു​ക​ളി​ലും നാ​ളെ അ​തി​യ​ന്നൂ​ർ , കി​ളി​മാ​നൂ​ർ, വാ​മ​ന​പു​രം ബ്ലോ​ക്കു​ക​ളി​ലു​മാ​ണ് യോ​ഗം കൂ​ടു​ന്ന​ത്.
യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ,ചെ​യ​ർ​പേ​ഴ്സ​ൺ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ആം​ബു​ല​ന്‍​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ആ​റ്റി​ങ്ങ​ല്‍, നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ന്‍​ക​ര, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് 19 ആം​ബു​ല​ന്‍​സ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളു​ടേ​യും ക​ള​ക്ട​റേ​റ്റി​ലെ വാ​ര്‍ റൂം ​ആം​ബു​ല​ന്‍​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ​യും ന​മ്പ​റു​ക​ള്‍ ആ​റ്റി​ങ്ങ​ല്‍ 0470 2620090,നെ​ടു​മ​ങ്ങാ​ട് 0472 2800004,നെ​യ്യാ​റ്റി​ന്‍​ക​ര 0471 2222257,തി​രു​വ​ന​ന്ത​പു​രം 0471 2471088, 0471 2477088,ക​ള​ക്ട​റേ​റ്റ് വാ​ര്‍ റൂം 0471 2733433, 1077, 9188610100 ​ക​ള​ക്ട​റേ​റ്റ് വാ​ര്‍ റൂം ​ആം​ബു​ല​ന്‍​സ് ക​ണ്‍​ട്രോ​ള്‍ റൂം 0471 2731330.