അ​നാ​വ​ശ്യ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി
Wednesday, May 5, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്. എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഇ​ന്ന​ലെ മു​ത​ൽ ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചു.​

നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ സം​സ്ഥാ​ന​ത്താ​കെ 4838 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. 1303 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 317 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​കു​ക​യും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത 18,868 സം​ഭ​വ​ങ്ങ​ളാ​ണ്് സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് 36 കേ​സു​ക​ളെ​ടു​ത്തി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ളെ​ടു​ത്ത​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്. ന​ഗ​ര​ത്തി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. പ്ര​ത്യേ​കി​ച്ച് ആ​വ​ശ്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ​വ​രെ പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് തി​രി​ച്ച​യ​ച്ചു. അ​വ​ശ്യ സ​ർ​വീ​സ് വാ​ഹ​ന​ങ്ങ​ളും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ച്ചാ​ണ് ക​ട​ത്തി​വി​ട്ട​ത്.

ഇ​തോ​ടെ പ​രി​ശോ​ധ​ന ന​ട​ന്ന റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ത​ന്നെ​യാ​യി​രു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ പോ​ലീ​സും വാ​ഹ​ന​യാ​ത്ര​ക്കാ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളു​മു​ണ്ടാ​യി. എ​ങ്കി​ലും പ​രി​ശോ​ധ​ന വീ​ണ്ടും ക​ർ​ശ​ന​മാ​യി തു​ട​ർ​ന്നു. സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.