കോ​വി​ഡ് വ്യാ​പ​നം: പോ​ലീ​സ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Tuesday, April 20, 2021 11:27 PM IST
പേ​രൂ​ർ​ക്ക​ട: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഡിസിപി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന പേ​രൂ​ർ​ക്ക​ട​യി​ലും പൂ​ജ​പ്പു​ര​യി​ലും എ​ത്തി. പേ​രൂ​ർ​ക്ക​ട പൊ​തു​ച​ന്ത​യി​ലും പൂ​ജ​പ്പു​ര​യി​ൽ മാ​ളു​ക​ളി​ലും മാ​ർ​ക്ക​റ്റി​ലും മ​റ്റു​മാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ​വും മാ​സ്ക്ക് വി​ത​ര​ണ​വും ന​ട​ത്തി. മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. മാ​സ്ക്ക് ശ​രി​യാ​യ ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. ഇ​രു ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ മാ​സ്ക്ക് ധ​രി​ക്കാ​തെ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ​വ​ർ​ക്ക് പി​ഴ​യി​ട്ടു. പ്ര​ധാ​ന ക​വ​ല​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഹോ​ട്ട​ലു​ക​ൾ രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​വ​ന്ന​വ​രോ​ട് ക​ട അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. രാ​ത്രി​യി​ൽ അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്ത​വ​രെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​യ​ക്കു​ക​യും ചെ​യ്തു. ഇ​ന്നും ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.