കേ​ര​ള​ത്തി​ന്‍റെ റോ​ഡും ത​മി​ഴ്നാ​ട് അ​ട​ച്ചു
Tuesday, April 20, 2021 11:27 PM IST
പാ​റ​ശാ​ല : കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി റോ​ഡു​ക​ൾ അ​ട​ച്ച കൂ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ റോ​ഡും ത​മി​ഴ്നാ​ട് പോ​ലീ​സ് അ​ട​ച്ച് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു.
പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ കൊ​ട​വി​ളാ​കം വാ​ർ​ഡി​ൽ​പ്പെ​ടു​ന്ന റോ​ഡ് അ​ട​ച്ച് " കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​നാ​ൽ ക​ന്യ​കു​മാ​രി ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം റോ​ഡ് താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്നു​വെ​ന്നും വേ​റെ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു' എ​ന്ന് ക​ളി​യി​ക്കാ​വി​ള സി​ഐ ബോ​ർ​ഡും​സ്ഥാ​പി​ച്ചു.
സ​മു​ദാ​യ​പ​റ്റു, ചെ​ക്ക്മൂ​ട് തു​ട​ങ്ങി​യ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പാ​റ​ശാ​ല​യി​ലേ​ക്കു വ​രേ​ണ്ട റോ​ഡ് അ​ട​ച്ച​തി​നാ​ൽ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
പ്ര​ദേ​ശ​വാ​സി​ക​ൾ പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് അ​ധി​ക്ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
എ​സ്എ​സ് എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​യെ​ഴു​താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡ് തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.