കോ​വി​ഡ് നി​യ​ന്ത്ര​ണ​ം ശ​ക്ത​മാ​ക്കും: ക​ള​ക്ട​ർ
Tuesday, April 20, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. പോ​ലീ​സി​ന്‍റെ​യും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും ദൈ​നം​ദി​ന സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ യോ​ഗം എ​ല്ലാ ദി​വ​സ​വും ചേ​രു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ ജ​ന​ങ്ങ​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്നു ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഗ​ർ​ഭി​ണി​ക​ളും വീ​ടി​നു​ള്ളി​ൽ​ത്ത​ന്നെ ക​ഴി​യ​ണം. ജി​ല്ല​യി​ൽ രാ​ത്രി ക​ർ​ഫ്യൂ ശ​ക്ത​മാ​യി ന​ട​പ്പാ​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി.
രാ​ത്രി ഒ​മ്പ​തു മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ത്ത് അ​ത്യാവ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​ത്. ജി​ല്ല​യി​ലെ എ​ല്ലാ ഷോ​പ്പിം​ഗ് മാ​ളു​ക​ളും തി​യ​റ്റ​റു​ക​ളും രാ​ത്രി 7.30ന് ​നി​ർ​ബ​ന്ധ​മാ​യും അ​ട​യ്ക്ക​ണം. ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റ​റ​ന്‍റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളെ കു​റ​ച്ചു മാ​ത്രം പ്ര​വേ​ശി​പ്പി​ക്ക​ണം. പാ​ഴ്സ​ൽ ന​ൽ​കു​ന്ന​തും ഹോം ​ഡെ​ലി​വ​റി​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ വൈ​കു​ന്നേ​രം 7.30ന് ​റെ​സ്റ്റ​റ​ന്‍റു​ക​ളും ഹോ​ട്ട​ലു​ക​ളും അ​ട​യ്ക്ക​ണം. മ​റ്റി​ട​ങ്ങ​ളി​ൽ ഒ​മ്പ​തു വ​രെ പ്ര​വ​ർ​ത്തി​ക്കാ​മെ​ങ്കി​ലും ടേ​ക്ക് എ​വേ കൗ​ണ്ട​ർ അ​ട​ക്ക​മു​ള്ള ഒ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​മ്പ​തി​നു ശേ​ഷം അ​നു​വ​ദി​ക്കി​ല്ല. ജി​ല്ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​തും വ​ർ​ക്ക് ഫ്രം ​ഹോം സ​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്ത​ണം. കോ​വി​ഡ് നി​രീ​ക്ഷ​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ ജി​ല്ല​യി​ൽ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ്രു​ത​ക​ർ​മ സം​ഘ​ത്തെ സ​ഹാ​യി​ക്കാ​ൻ വാ​ർ​ഡ് ത​ല​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ചു. ഇ​വ​ർ കോ​വി​ഡ് നി​രീ​ക്ഷ​ണം, സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ദ്രു​ത​ക​ർ​മ സം​ഘ​ത്തെ സ​ഹാ​യി​ക്കും. ഇ​വ​ർ ത​യാ​റാ​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് പോ​ലീ​സി​നും ന​ൽ​കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തും. സാ​മൂ​ഹി​ക അ​ക​ലം, മാ​സ്ക്ക് തു​ട​ങ്ങി​യ​വ പാ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.
കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വൈ​ഭ​വ് സ​ക്സേ​ന, ജി​ല്ലാ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, സ​ബ് ക​ള​ക്ട​ർ​മാ​രാ​യ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, ചേ​ത​ൻ കു​മാ​ർ മീ​ണ, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​എ​സ്. ഷി​നു, പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.