കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് മ​ർ​ദ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, April 20, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച് ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പൂ​വാ​ർ-​വി​ഴി​ഞ്ഞം- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ ക​ണ്ട​ക്ട​റാ​യ നേ​മം സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നെ ബ​സി​ൽ വ​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ വി​ഴി​ഞ്ഞം ചൊ​വ്വ​ര സു​ന്ദ​ര​വി​ലാ​സ​ത്തി​ൽ രാ​ജ് മോ​ഹ​ൻ (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ 500 രൂ​പ കൊ​ടു​ത്ത​പ്പോ​ൾ ചി​ല്ല​റ ഇ​ല്ലാ​ത്ത​തി​നാ​ൽ ബാ​ക്കി പി​ന്നെ കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​തി​ന് ക​ണ്ട​ക്ട​റു​മാ​യി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും മു​ഖ​ത്ത് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ ര​മേ​ശ്, എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ്, ബാ​ല​കൃ​ഷ്ണ​ൻ ആ​ചാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.