ഹീ​ര ബാ​ബു​വി​ന്‍റെ​യും മ​ക​ന്‍റെ​യും റി​മാ​ൻ​ഡ് നീ​ട്ടി
Tuesday, April 20, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു കേ​സി​ൽ ഹീ​ര ക​ണ്‍​സ്ട്ര​ക്ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ റ​ഷീ​ദി​ന്‍റെ​യും (ഹീ​ര ബാ​ബു) മ​ക​ൻ സു​ബി​ന്‍റെ​യും റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​ടു​ത്ത മാ​സം മൂ​ന്നു വ​രെ നീ​ട്ടി. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​ത്.​പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ സി​ബി​ഐ കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പ്ര​തി​ക​ൾ ജ​യി​ലി​ലാ​ണ്. ഹീ​ര ബാ​ബു​വി​ന് ഫ്ളാ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം ന​ൽ​കി​യി​രു​ന്നു. വ്യാ​ജ രേ​ഖ​ക​ൾ ന​ൽ​കി എ​സ്ബി​ഐ​യി​ൽ നി​ന്നു 12.8 കോ​ടി​യു​ടെ വാ​യ്പാ​ത്ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നാ​ണ് സി​ബി​ഐ കേ​സ്. എ​സ്ബി​ഐ റീ​ജ​ണ​ൽ മാ​നേ​ജ​ർ സു​രേ​ഷ് കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ബ്ദു​ൽ റ​ഷീ​ദ് അ​ട​ക്കം ആ​റു പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. മ​റ്റു പ്ര​തി​ക​ളാ​യ സു​നി​ത റ​ഷീ​ദ്, റെ​സ്വി​ൻ, സു​റു​മി എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.