പാ​ങ്ങ​പ്പാ​റ കു​ഞ്ചു​വീ​ട് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Tuesday, April 20, 2021 11:24 PM IST
ശ്രീ​കാ​ര്യം : പാ​ങ്ങ​പ്പാ​റ കു​ഞ്ചു വീ​ട് ഭ​ദ്ര​കാ​ളീ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ര​ണ്ടു പ​വ​ന്‍റെ ര​ണ്ടു മാ​ല​ക​ളും ആ​റ് കാ​ണി​ക്ക വ​ഞ്ചി​ക​ളും മോ​ഷ്ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഭാ​ര​വാ​ഹി​ക​ൾ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​മ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​ര​മ​റി​യു​ന്ന​ത്.
ഓ​ഫീ​സി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത​നി​ല​യി​ലാ​യി​രു​ന്നു. കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള ഫ്ളാ​റ്റി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തി. ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി ക്ഷേ​ത്ര മോ​ഷ​ണ​ങ്ങ​ൾ ഈ ​പ​രി​സ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​തു​വ​രെ​യും ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഗ​ര്‍​ഭ​പാ​ത്രം പു​റ​ത്തേ​ക്കു​വ​ന്ന ഏ​രു​മ​യെ ര​ക്ഷ​പ്പെ​ടു​ത്തി

വെ​ള്ള​റ​ട: ഗ​ര്‍​ഭ​പാ​ത്രം പു​റ​ത്തേ​ക്ക് ത​ള്ളി​വ​ന്ന ഏ​രു​മ​യെ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. നെ​ല്ലി​ശേ​രി റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ജോ​സി​ന്‍റെ എ​രു​മ​യെ​യാ​ണ് പാ​ലി​യോ​ട് മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ ഷി​ബി​ന്‍, മ​ണ്ണാം​കോ​ണം മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ സൂ​ര​ജ്, വെ​ള്ള​റ​ട മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ ദി​വ്യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.