വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു
Tuesday, April 20, 2021 11:24 PM IST
പേ​രൂ​ർ​ക്ക​ട: നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും ഉ​ട​മ​ക​ൾ സ്വ​യം നീ​ക്കം ചെ​യ്യാ​തി​രു​ന്ന ത​ട്ടു​ക​ട​ക​ളും മ​റ്റു വ​ഴി​യോ​ര വാ​ണി​ഭ​വും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ചു.

പൂ​ജ​പ്പു​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പൂ​ജ​പ്പു​ര -കു​ഞ്ചാ​ലും​മൂ​ട് റോ​ഡ് വ​ശ​ത്തെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ഇ​ന്ന​ലെ ഒ​ഴി​പ്പി​ച്ച​ത്. വാ​ഹ​ന യാ​ത്ര​യ്ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ൽ ഉ​ട​മ​ക​ൾ സ്വ​യം ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് ഒ​ഴി​ഞ്ഞു​പോ​യ​ത്.
ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ഇ​ന്നും തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.