വി​ല​ക്ക് ലം​ഘ​നം: 983 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി
Monday, April 19, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം കോ​വി​ഡ് രോ​ഗ​വ്യ​ാപനം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന പോ​ലീ​സ് ശ​ക്ത​മാ​യി തു​ട​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 983 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 364 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 617 പേ​രി​ൽ നി​ന്നും 3,08,500 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ കോ​വി​ഡ് സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു ശ​രി​യാ​യ രീ​തി​യി​ല്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ത്ത 1460 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചു.