നൂ​റ് പേ​ർ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി: സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത് ഇ​രു​ന്നൂ​റു പേ​ര്
Monday, April 19, 2021 11:23 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം സി​എ​ച്ച്സി​യി​ൽ നൂ​റ് പേ​ർ​ക്കു​ള്ള കോ​വി​ഡ് വാ​ക്സീ​ൻ എ​ത്തി. വാ​ക്സി​നേ​ഷ​ൻ കൗ​ണ്ട​റി​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ തി​ര​ക്കി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ല​ഞ്ഞു. 200 ഓ​ളം പേ​രാ​ണ് രാ​വി​ലെ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് എ​ത്തി​യ​ത്. എ​ന്നാ​ൽ 100 പേ​ർ​ക്ക് മാ​ത്ര​മേ ടോ​ക്ക​ൺ കൊ​ടു​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​തോ​ടെ പ്ര​ശ്നം രൂ​ക്ഷ​മാ​യി.​തു​ട​ർ​ന്ന് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ടോ​ക്ക​ൺ വാ​ങ്ങാ​ൻ ആ​ൾ​ക്കാ​രു​ടെ തി​ര​ക്കാ​യി. തു​ട​ർ​ന്ന് കോ​വ​ളം പോ​ലീ​സ് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. രാ​വി​ലെ എ​ത്തി​യ നി​ര​വ​ധി പേ​ർ വാ​ക്സി​ൻ എ​ടു​ക്കാ​തെ മ​ട​ങ്ങി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ വാ​ക്സി​ന്‍റെ ക്ഷാ​മം കാ​ര​ണം കു​ത്തി​വ​യ്പ്പ് ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് സി​എ​ച്ച്സി​യി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച​ത്. വാ​ക്സി​നേ​ഷ​ൻ കൗ​ണ്ട​റി​ൽ പ​ല​പ്പോ​ഴുംഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​റി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്