ജി​ല്ലാ​നാ​ട​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, April 19, 2021 11:23 PM IST
നെ​ടു​മ​ങ്ങാ​ട് : അ​നി​ല്‍ നെ​ടു​മ​ങ്ങാ​ടി​ന്‍റെ സ്മ​ര​ണാ​ർ​ഥം നാ​ട​ക് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​നാ​ട​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഏ​കാം​ഗ നാ​ട​കോ​ത്സ​വ​ത്തി​ല്‍ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം രാ​കേ​ഷ്പ​ച്ച​യി​ല്‍ നേ​ടി. ഡു ​തി​യ​റ്റ​ര്‍ അ​വ​ത​രി​പ്പി​ച്ച ചു​പ് രെ​ഹോ എ​ന്ന നാ​ട​ക​ത്തി​ലെ വേ​ഷ​മാ​ണ് രാ​കേ​ഷി​നെ അ​വാ​ര്‍​ഡി​ന​ര്‍​ഹ​നാ​ക്കി​യ​ത്.
നാ​ട​ക​മേ​ഖ​ല കോ​വി​ഡ്കാ​ല​ത്ത് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ ഓ​ര്‍​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​ര​നാ​ട​ക​ങ്ങ​ള്‍. ക​ള​ത്ത​റ ഗ​ലീ​ലി​യോ തി​യ​റ്റ​ര്‍ അ​വ​ത​രി​പ്പി​ച്ച ഉ​ട​ലാ​ട​ക​ള്‍, യൂ​ണി​വേ​ഴ്സ് തി​യ​റ്റ​ര്‍​ഹൗ​സ് അ​വ​ത​രി​പ്പി​ച്ച വ​ര്‍​ത്ത​മാ​നം തു​ട​ങ്ങി​യ നാ​ട​ക​ക​ങ്ങ​ള്‍ പ്ര​ത്യേ​ക പു​ര​സ്ക്കാ​ര​ത്തി​നും അ​ര്‍​ഹ​മാ​യി. നെ​ടു​മ​ങ്ങാ​ട് അ​നി​ല്‍​സ്മ​ര​ണ​യോ​ടെ​യാ​ണ് നാ​ട​ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.
നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ന്‍ ഡി.​ര​ഘു​ത്ത​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ക് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പി.​റാ​ഫേ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.