യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു: മൂന്നു പേ​ർ പി​ടി​യി​ൽ
Monday, April 19, 2021 11:23 PM IST
കാ​ട്ടാ​ക്ക​ട : മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​ൽ യു​വാ​വ് സു​ഹൃ​ത്തി​ന്‍റെ കു​ത്തേ​റ്റ് മ​രി​ച്ചു.​ശം​ഖു​മു​ഖം രാ​ജീ​വ് ന​ഗ​റ​ർ ടി.​സി.34/61 ൽ ​ഷം​നാ​ദാ​ണ്(33) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് പേ​രെ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് പി​ടി​കൂ​ടി.
പ​ണ്ടാ​ര​ക്ക​ണ്ടം ദു​ർ​ഗ​ലൈ​ൻ അ​ഭി വി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വീ​ട്ട് ഉ​ട​മ ബി​നു(35),വ​ഴ​യി​ല ശാ​സ്താ ന​ഗ​ർ വി​ഷ്ണു​വി​ഹാ​റി​ൽ വി​ഷ്ണു​രൂ​പ്(35, മ​ണി​ച്ച​ൻ), ഒാ​ൾ സെ​യി​ന്‍റ്സ് രാ​ജീ​വ് ന​ഗ​ർ ര​ജി​താ ഭ​വ​നി​ൽ ര​ഞ്ജി​ത്ത് (35,കു​ക്കു)​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യ​പാ​ന​ത്തി​നി​ടെ വി​ഷ്ണു​രൂ​പും ര​ജ്ഞി​ത്തും ഷം​നാ​ദും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ബി​നു ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നി​ടെ വി​ഷ്ണു​രൂ​പ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി എ​ടു​ത്ത് ഷം​നാ​ദി​ന്‍റെ വ​ല​ത് തു​ട​യി​ൽ കു​ത്തി​മു​റി​വേ​ൽ​പ്പി​ച്ചു. ര​ക്തം വാ​ർ​ന്ന​ത് ത​ട​യാ​നാ​യി ഷം​നാ​ദി​ന്‍റെ ജീ​ൻ​സ് അ​ഴി​ച്ച് മാ​റ്റി മു​റി​വി​ൽ ബെ​ഡ് ഷീ​റ്റ് കീ​റി കെ​ട്ടി.​ആ​ശു​പ​ത്രി​യി​ൽ പോ​കാ​നു​ള്ള​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും മ​ദ്യ​ല​ഹ​രി​യി​ൽ ബി​നു​വി​ന്‍റെ ബോ​ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഇ​തി​നി​ടെ വി​ഷ്ണു​രൂ​പും ര​ജ്ഞി​ത്തും ക​ട​ന്നു​ക​ള​ഞ്ഞു​വെ​ന്ന് ബി​നു പോ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി. ഇ​ന്ന​ലെ രാ​വി​ലെ ബി​നു​വി​ന് ബോ​ധം വീ​ണ​പ്പോ​ഴാ​ണ് ഷം​നാ​ദ് ര​ക്തം വാ​ർ​ന്ന് ക​ട്ടി​ലി​ൽ ന​ഗ്നാ​യി മ​ല​ർ​ന്ന് കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത്.​ഉ​ട​നെ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ ബി​നു വി​വ​രം അ​റി​യി​ച്ചു.​പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബി​നു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് ര​ഞ്ജി​ത്തി​നെ​യും വി​ഷ്ണു​രൂ​പി​നെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​രി​ച്ച ഷം​നാ​ദും സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രും ത​മ്മി​ൽ സു​ഹൃ​ത്തു​ക്ക​ളും ഡ്രൈ​വിം​ഗും കാ​റ്റ​റിം​ഗ് ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​ണ്.​ബി​നു​വി​ന്‍റെ വീ​ട്ടി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഈ​സം​ഘം ഒ​ത്ത് കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്ന് സ​മീ​വ​വാ​സി​ക​ൾ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട ഷം​നാ​ദി​ന്‍റെ ഭാ​ര്യ : ജ​സ്ന.​മ​ക്ക​ൾ : ഹ​മാ​ദ്,ഹ​മീ​ദ്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ സു​രേ​ഷ് കു​മാ​ർ,നി​ഷാ​ന്ത്, സു​ബി​ൻ,സ​രി​ത​എ​ന്നി​വ​രു​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​വും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി .