കോ​വി​ഡ് പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കാ​ൻ വാ​ർ​ഡ് ത​ല​ത്തി​ൽ അ​ധ്യാ​പ​ക​രും
Monday, April 19, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ർ​ഡ് ത​ല​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ചു. വാ​ർ​ഡ്ത​ല ദ്രു​ത​ക​ർ​മ സേ​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​കും ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ക. കോ​ർ​പ്പ​റേ​ഷ​ന്‍റെ ഒ​രു ഡി​വി​ഷ​നി​ൽ അ​ഞ്ചു പേ​ർ, ഒ​രു മു​നി​സി​പ്പ​ൽ ഡി​വി​ഷ​നി​ൽ ര​ണ്ടു പേ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​ർ ബ​ന്ധ​പ്പെ​ട്ട റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ലെ അം​ഗ​മാ​യി​ട്ടാ​കും പ്ര​വ​ർ​ത്തി​ക്കു​ക. ഓ​രോ ദി​വ​സ​ത്തെ​യും പ​ട്ടി​ക പ്ര​കാ​ര​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ക, കോ​വി​ഡ് പോ​സി​റ്റി​വാ​കു​ന്ന​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക, കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ ഹോം ​ഐ​സൊ​ലേ​ഷ​ൻ, സി​എ​ഫ്എ​ൽ​ടി​സി, സി​എ​സ്എ​ൽ​ടി​സി, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​നെ സ​ഹാ​യി​ക്കു​ക, കോ​വി​ഡ് പോ​സ്റ്റി​വാ​യ​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ സ​മ്പ​ർ​ക്ക​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ ക്വാ​റ​ന്‍റീ​നി​ലാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ക, രോ​ഗി​ക​ളു​മാ​യും സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​മാ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ​യും പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മു​ള്ള​വ​രു​ടെ വി​വ​ര​വും വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ സം​ബ​ന്ധി​ച്ചും റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​നെ അ​റി​യി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് അ​ധ്യാ​പ​ക​രു​ടെ ചു​മ​ത​ല​ക​ൾ.​ഓ​രോ വാ​ർ​ഡി​ലും അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​നു​ള്ള ചു​മ​ത​ല അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​ക്കാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.