ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെത്തിയ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, April 17, 2021 11:44 PM IST
വി​ഴി​ഞ്ഞം: ക​ഴി​ഞ്ഞ ദി​വ​സം പൂ​വാ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. തൂ​ങ്ങി മ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ കു​രു​ക്ക​ഴി​ഞ്ഞ് താ​ഴെ വീ​ണാ​കാം പ​രി​ക്കേ​റ്റ​തെ​ന്ന് പോ​ലീ​സ്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് പൂ​വാ​ർ ചെ​ക്ക​ടി മ​ണ്ണാം​വി​ളാ​കം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ അ​നീ​ഷ് (31) നെ ​ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദേ​ഹ​ത്ത് മു​ഴു​വ​ൻ ചോ​ര പു​ര​ണ്ടും ക​ഴു​ത്തി​ലും മു​ഖ​ത്തും മു​റി​വു​ക​ളു​മാ​യി കി​ട​ന്ന അ​നീ​ഷി​നെ രാ​വി​ലെ എ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​ക്കാ​രും നാ​ട്ടു​കാ​രു​മാ​ണ് കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് പൂ​വാ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​നീ​ഷി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണ​മ​ട​ഞ്ഞു. സം​ഭ​വ​ത്തെ കു​റി​ച്ച് പൂ​വാ​ർ പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ചെ​ക്ക​ടി​ക്ക് സ​മീ​പം മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​യ​ർ​പൊ​ട്ടി താ​ഴെ വീ​ണ​താ​കാ​മെ​ന്നും, അ​വി​ടെ നി​ന്നും ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എ​ത്തി​യ​തെ​ന്നു​മാ​ണ് സം​ശ​യം.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​യു​ട​ൻ വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​യി​രു​ന്ന​തി​നാ​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​എ​ന്നാ​ൽ അ​നീ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​ച്ഛ​ൻ അ​ച്ചു​ത​ൻ പ​റ​ഞ്ഞു. ക​ഴു​ത്തി​ൽ ക​ണ്ട മു​റി​വും നെ​റ്റി​യി​ൽ ക​ണ്ട പാ​ടു​ക​ളും സം​ശ​യം വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം ആ​വ​ശ്യ​മാ​യ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പൂ​വാ​ർ പോ​ലീ​സ് പ​റ​ഞ്ഞു. സ്വ​ന്തം ഓ​ട്ടോ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ട​ക​യ്ക്ക് ഓ​ട്ടോ ഓ​ടു​ന്ന ആ​ളാ​ണ് അ​നീ​ഷ്. മി​ക്ക​പ്പോ​ഴും വീ​ട്ടി​ൽ പോ​കാ​റി​ല്ലാ​ത്ത അ​നീ​ഷ് സ്റ്റാ​ൻ​ഡി​ൽ ത​ന്നെ​യാ​ണ് ഉ​റ​ക്ക​വും. അ​ടു​ത്ത നാ​ളു​ക​ളി​ലാ​യി ഓ​ട്ട​വും കു​റ​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​താ​കാ​മെ​ന്ന് ത​ന്നെ​യാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.അ​നീ​ഷി​ന്‍റെ അ​മ്മ ത​ങ്കം.​സ​ഹോ​ദ​ര​ൻ അ​ജീ​ഷ് വി​ദേ​ശ​ത്താ​ണ്.