നി​ർ​ത്തി​യി​ട്ടി​രു​ന്ന ടെ​ന്പോ​യി​ൽ കാ​റി​ടി​ച്ചു; റോ​ഡി​നു കു​റു​കെ നീ​ങ്ങി​യ ടെ​ന്പോ മ​തി​ൽ ത​ക​ർ​ത്തു
Saturday, April 17, 2021 11:44 PM IST
പോ​ത്ത​ൻ​കോ​ട്: നി​ർ​ത്തി​യി​ട്ടു​ന്ന ടെ​ന്പോ​യി​ൽ കാ​റി​ടി​ച്ച് റോ​ഡി​നു കു​റു​കെ നീ​ങ്ങി​യ ടെ​ന്പോ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്തു.

പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ ചാ​യ​മ​ക്കാ​നി ഹോ​ട്ട​ലി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തു നി​ന്നും വ​ന്ന കാ​ർ അ​തേ ദി​ശ​യി​ൽ റോ​ഡി​നു വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ടെ​ന്പോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​നു കു​റു​കെ നീ​ങ്ങി​യ ടെ​ന്പോ പാ​ലാ​ഴി​യി​ൽ സു​മി​ത്ര​ന്‍റെ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത് മ​തി​ലി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​യി​ക്കോ​ണം സ്വ​ദേ​ശി കു​ട്ട​പ്പ​ന്‍റെ പേ​രി​ലു​ള്ള​താ​ണ് ടെ​ന്പോ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.