യു​വാ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ യൂ​ത്ത് ബ്രി​ഗേ​ഡി​ന് ക​ഴി​യ​ണം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Saturday, April 17, 2021 11:42 PM IST
പേ​രൂ​ർ​ക്ക​ട: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും യു​വാ​ക്ക​ളു​ടെ വ​ർ​ധി​ച്ച പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​ൻ യൂ​ത്ത് ബ്രി​ഗേ​ഡി​ന് ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് . വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ യു​വാ​ക്ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച യൂ​ത്ത് ബ്രി​ഗേ​ഡ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ ​ഫോ​ണും കെ​ഡി​സ്ക് പ്ലാ​റ്റ്ഫോ​മും ബ​ജ​റ്റി​ൽ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള​ത് ഡി​ജി​റ്റ​ൽ ഇ​ക്ക​ണോ​മി​യാ​യി സം​സ്ഥാ​ന​ത്തെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. ഡി​ജി​റ്റ​ൽ ഇ​ക്ക​ണോ​മി, യു​വാ​ക്ക​ളു​ടെ തൊ​ഴി​ൽ ഉ​റ​പ്പാ​ക്ക​ൽ, മൈ​ക്രോ പ്ലാ​ൻ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യി​ൽ ഇ​ട​പെ​ടു​ന്ന​തി​നു യൂ​ത്ത് ബ്രി​ഗേ​ഡ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.