കോ​വി​ഡ്: ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Saturday, April 17, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: റീ​ജ​ണ​ൽ ഔ​ട്ട്റീ​ച് ബ്യൂ​റോ​യും, എ.​ജെ. കോ​ള​ജ് ഓ​ഫ് ടെ​ക്നോ​ള​ജി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും നെ​ഹ്റു യു​വ കേ​ന്ദ്ര​യും സം​യു​ക്ത​മാ​യി ഓ​ൺ​ലൈ​ൻ കോ​വി​ഡ് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​ർ​ട്ട് ഗ​വ. താ​ലൂ​ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​പ്ര​വീ​ൺ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ​യും തീ​വ്ര വ്യാ​പ​നം ത​ട​യാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളെ കു​റി​ച്ചും കോ​വി​ഡ് വാ​ക്സി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും ഡോ. ​പ്ര​വീ​ൺ വി​ശ​ദീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഔ​ട്ട്റീ​ച് ബ്യൂ​റോ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​എ ബീ​ന പങ്കെടുത്തു.