കെ.​എം.​ബ​ഷീ​റി​ന്‍റെ മ​ര​ണം: പ്ര​തി​ക​ൾ​ക്കു സ​മ​ൻ​സ്
Saturday, April 17, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​നം ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചു. കേ​സി​ലെ പ്ര​തി​ക​ളാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ, സു​ഹൃ​ത്ത് വ​ഫ ഫി​റോ​സ് എ​ന്നി​വ​ർ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നു ഹാ​ജ​രാ​കാ​നാ​ണ് ഉ​ത്ത​ര​വ്. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​നു പു​ല​ർ​ച്ചെ​യാ​ണ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്താ​യ വ​ഫ​യും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ബ​ഷീ​റി​ന്‍റെ മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് കീ​ഴ്കോ​ട​തി കേ​സ് വി​ചാ​ര​ണ ന​ട​പ​ടി​ക്ക​ൾ​ക്കാ​യി ജി​ല്ലാ കോ​ട​തി​ക്ക് കൈ​മാ​റി​യി​രു​ന്നു. കെ.​എം. ബ​ഷീ​ർ കാ​റി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട ക​വ​ടി​യാ​ർ മ്യൂ​സി​യം റോ​ഡി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ തീ​ർ​പ്പാ​കു​ന്ന​തു നീ​ണ്ട ു പോ​യ​തു മൂ​ലം കേ​സ് വി​ചാ​ര​ണ കോ​ട​തി​ക്ക് കൈ​മാ​റാ​ൻ ക​ഴി​യാ​തെ ഒ​രു വ​ർ​ഷ​മാ​യി നീ​ണ്ട ുപോ​യി​രു​ന്നു.