മാ​ലി​ന്യ ശേ​ഖ​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ
Friday, April 16, 2021 11:29 PM IST
ആ​റ്റി​ങ്ങ​ൽ: ഹ​രി​ത​ക​ർ​മ്മ​സേ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ട്ട​ണ​ത്തി​ൽ വി​പു​ല​മാ​ക്കു​ന്ന​തി​നുംമാ​ലി​ന്യ ശേ​ഖ​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ പു​തി​യവാ​ഹ​നം വാ​ങ്ങി.
വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്. കു​മാ​രി സെ​ക്ര​ട്ട​റി എ​സ്.​വി​ശ്വ​നാ​ഥ​ന് കൈ​മാ​റി. ന​ഗ​ര​ത്തി​ലെ വീ​ടു​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഖ​ര​ദ്ര​വ്യ മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​സ്റ്റി​ക്കു​ക​ൾ എ​ന്നി​വ ത​രം തി​രി​ച്ച് ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​ത് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ഹ​നം വാ​ങ്ങി​യ​തെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ൽ വ​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​മ്യ സു​ധീ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി.​അ​ജ​യ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ എ​സ്.​എ​സ്. മ​നോ​ജ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​ദ്ദീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.