ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഇ​ത് വേ​റ്റി​നാ​ട് മാ​തൃ​ക
Friday, April 16, 2021 11:29 PM IST
നെ​ടു​മ​ങ്ങാ​ട് : ഗ്രാ​മ​ങ്ങ​ളെ ജ​ല​സ​മൃ​ദ്ധ​മാ​ക്കാ​ന്‍ വേ​റ്റി​നാ​ട് പു​തി​യ പ​ദ്ധ​തി​ക​ൾ. വേ​റ്റി​നാ​ട് മു​ള​ങ്കാ​ട് വാ​ര്‍​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ളം കു​ഴി​ച്ച് ത​ണ്ണീ​ര്‍​സാ​ന്നി​ധ്യം തീ​ര്‍​ത്ത​ത്ത്.
ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വേ​റ്റി​നാ​ട് പ്രീ​താ​ല​യത്തി​ല്‍ പ്ര​വീ​ണി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് കു​ളം കു​ഴി​ച്ച​ത്. 40തൊ​ഴി​ലാ​ളി​ക​ള്‍ 12 ദി​വ​സം കൊ​ണ്ടാ​ണ് കു​ളം നി​ര്‍​മി​ച്ച​ത്. 11 മീ​റ്റ​ര്‍ നീ​ള​വും വീ​തി​യു​മു​ള്ള കു​ള​ത്തി​ന് മു​ന്ന​ര​മീ​റ്റ​ര്‍ ആ​ഴ​വു​മു​ണ്ട്.
സ​മൃ​ദ്ധ​മാ​യ വെ​ള്ള​മു​ള്ള കു​ളം പ്ര​വീ​ണി​നു​മാ​ത്ര​മ​ല്ല സ​മീ​പ​വാ​സി​ക​ള്‍​ക്കും അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് കു​ഴി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ഷി​ക്കും മ​റ്റു ആ​വ​ശ്യ​ങ്ങ​ള്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​തു​മാ​ണ്. വാ​ര്‍​ഡം​ഗം രാ​ജേ​ഷ്, അ​സി​സ്റ്റന്‍റ് എ​ന്‍​ജി​നിയ​ര്‍ വി​ഷ്ണു എ​ന്നി​വ​ര്‍ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.