വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​നം; യോ​ഗം ചേ​ർ​ന്നു
Friday, April 16, 2021 11:28 PM IST
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നു. റോ​ഡ് വി​ക​സ​ന​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സാ​മൂ​ഹ്യാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യി ഏ​ജ​ൻ​സി​യാ​യ കേ​ര​ള വോ​ള​ണ്ട​റി ഹെ​ൽ​ത്ത് സ​ർ​വീ​സ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രൂ​പ​രേ​ഖ മൂ​ന്ന് ആ​ഴ്ച​യ്ക്ക​കം ത​യാ​റാ​ക്കു​ന്ന​തി​ന് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി​യു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നും നോ​ട്ടി​ഫി​ക്കേ​ഷ​ൻ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും കി​ഫ്ബി​യു​ടെ റ​വ​ന്യൂ യൂ​ണി​റ്റി​നെ​യും ക​ട​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ട്രി​ഡ സെ​ക്ര​ട്ട​റി​യെ​യും റ​വ​ന്യൂ വി​ഭാ​ഗ​ത്തെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

യോ​ഗ​ത്തി​ൽ ട്രി​ഡ സെ​ക്ര​ട്ട​റി, ബ​ന്ധ​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ കി​ഫ്ബി റ​വ​ന്യൂ യൂ​ണി​റ്റ് ത​ഹ​സി​ൽ​ദാ​ർ, പി​ഡ​ബ്ലു​ഡി റോ​ഡ്സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, കേ​ര​ള വോ​ള​ണ്ട​റി ഹെ​ൽ​ത്ത് സ​ർ​വീ​സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.