പോ​ലീ​സി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, April 16, 2021 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും പ​രാ​തി അ​ന്വേ​ഷി​ച്ച് പോ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം കോ​ട്ടു​കാ​ൽ തു​ണ്ടു​വി​ള വീ​ട്ടി​ൽ വി​നീ​ത് (32)നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ഴി​ഞ്ഞം വ​ട്ട​വി​ള​യി​ൽ താ​മ​സി​ക്കു​ന്ന​യാ​ളെ പ്ര​തി വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. പ​രാ​തി​ക്കാ​ര​നോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കു​ന്പോ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി എ​സ്ഐ​യെ ആ​ക്ര​മി​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച സി​പി​ഒ​യെ ആ​ക്ര​മി​ച്ച് യൂ​ണി​ഫോം വ​ലി​ച്ചു കീ​റി.
അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്ന പ്ര​തി​യെ വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ ര​മേ​ഷ്, എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ്, അ​നി​ൽ, എ​എ​സ്ഐ അ​ജി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ സ​തീ​ഷ്, ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.