ഉ​ത്സ​വ​ങ്ങ​ൾ​ക്കും പെ​രു​ന്നാ​ളു​ക​ൾ​ക്കും മു​ൻ​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധം
Friday, April 16, 2021 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ൽ ക​ർ​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്ഥ​ല​വി​സ്തൃ​തി​യു​ടെ പ​കു​തി​യി​ൽ താ​ഴെ ആ​ളു​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ. ഇ​ത് പ​ര​മാ​വ​ധി 75 പേ​രി​ൽ ക​വി​യ​രു​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ മ​ത സാ​മു​ദാ​യി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു നി​ർ​ദേ​ശ​ങ്ങ​ൾ. ഉ​ത്സ​വ​ങ്ങ​ൾ, പെ​രു​ന്നാ​ളു​ക​ൾ, മ​റ്റ് ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തു​മ്പോ​ൾ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യി​ൽ​നി​ന്നു മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. ക​ഴി​യു​ന്ന​തും ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ഇ​വ പൂ​ർ​ത്തി​യാ​ക്ക​ണം. അ​ന്ന​ദാ​നം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണം. ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ൽ ടാ​ങ്കു​ക​ളി​ലും മ​റ്റും വെ​ള്ളം സം​ഭ​രി​ച്ച് പൊ​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം പൈ​പ്പ് വ​ഴി വെ​ള്ളം ഉ​പ​യോ​ഗി​ക്ക​ണം. ആ​വ​ശ്യ​ത്തി​നു സാ​നി​റ്റൈ​സ​റും കൈ ​ക​ഴു​കു​ന്ന​തി​നു​ള്ള മ​റ്റു സൗ​ക​ര്യ​ങ്ങ​ളും എ​ല്ലാ​യി​ട​ത്തും ഉ​റ​പ്പാ​ക്ക​ണം. ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ളി​ൽ 75ഉം ​ഔ​ട്ട് ഡോ​ർ പ​രി​പാ​ടി​ക​ളി​ൽ 150 പേ​രും മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ പാ​ടു​ള്ളൂ. സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​യി ഉ​റ​പ്പാ​ക്ക​ണം. പ​ത്തു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും ഗ​ർ​ഭി​ണി​ക​ളും വീ​ടു​ക​ളി​ൽ​ത്ത​ന്നെ ക​ഴി​യ​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു​ള്ളി​ലും പു​റ​ത്തും വീ​ടു​ക​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച് അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്ത​ണം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ 45 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള്ള എ​ല്ലാ പു​രോ​ഹി​ത​ന്മാ​രും സ​ഹാ​യി​ക​ളും കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. വാ​ക്സി​ൻ എ​ടു​ത്തി​ട്ടി​ല്ലാ​ത്ത​വ​രും 45 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള മ​റ്റു​ള്ള​വ​രും ഓ​രോ 15 ദി​വ​സം ക​ഴി​യു​മ്പോ​ഴും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റി​വാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പൂ​ർ​ണ സ​ഹ​ക​ര​ണ​വും സ​ഹാ​യ​വും ന​ൽ​കു​മെ​ന്നു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ത സാ​മു​ദാ​യി​ക സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ ക​ള​ക്ട​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി. ക​ള​ക്ട​റേ​റ്റ് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ മ​ത, സാ​മു​ദാ​യി​ക സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ.​കെ. മീ​രാ സാ​ഹി​ബ്, എ.​ആ​ർ. ഖാ​ൻ, എ. ​സാ​ബു, ഫി​ന്നി സ​ക്ക​റി​യ, ബി. ​ശ്രീ​കു​മാ​ർ, വി​ഷ്ണു വി​ജ​യ്, ആ​ർ. രാ​ഹു​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, തോ​മ​സ് തെ​ക്കേ​ൽ, ആ​ർ. പ്ര​താ​പ​ച​ന്ദ്ര​ൻ, ജെ. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, വി. ​ശോ​ഭ, എം.​എ. അ​ജി​ത് കു​മാ​ർ, ബി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​ർ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി എ​സ്. ഗാ​യ​ത്രീ​ദേ​വി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.