കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ തീ​ര​ദേ​ശ​ത്ത് ആ​ശ്വാ​സം: ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്
Friday, April 16, 2021 11:26 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്പോ​ൾ ജ​ന​നി​ബി​ഡ​മേ​ഖ​ല​യാ​യ തീ​ര​ദേ​ശ​ത്തി​ന് ആ​ശ്വാ​സം.
തീ​ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം രോ​ഗം പ​ട​ർ​ന്ന​പ്പോ​ൾ പൂ​വാ​ർ മു​ത​ൽ പൂ​ന്തു​റ​വ​രെ​യു​ള്ള തീ​ര​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്ന​ത് സ​ർ​ക്കാ​രി​നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ട്സൃ​ഷ്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ത​രം​ഗ​ത്തി​ൽ തീ​ര​മേ​ഖ​ല ശാ​ന്ത​മാ​ണ്.
അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ക​യും ചെ​യ്യു​ന്നു.​ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡ് ബാ​ധ​യി​ൽ വ​ൻ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ൽ രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. ഇ​തേ​വ​രെ 15ൽ ​താ​ഴെ പേ​ർ പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്.
കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ൽ നൂ​റോ​ളം പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. കാ​ഞ്ഞി​രം​കു​ളം, പൂ​വാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 25 പേ​രി​ൽ താ​ഴെ പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വി​ഴി​ഞ്ഞം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ 40ൽ ​അ​ധി​കം​പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​തു​പോ​ലെ ഭ​യ​പ്പാ​ടി​ല്ലാ​തെ​യാ​ണ് കോ​വി​ഡി​നെ ജ​നം നേ​രി​ടു​ന്ന​ത്.
ച​ന്ത​ക​ളും ക​ട​ക​ളും അ​ട​ച്ചും തു​റ​മു​ട​ക്കി​യും സ​ർ​ക്കാ​ർ കോ​വി​ഡ് പ്ര​തി​രോ​ധം തീ​ർ​ത്ത​ത് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ താ​ഴെ​ത്ത​ട്ടി​ൽ വാ​ർ​ഡു​ത​ല യോ​ഗ​ങ്ങ​ൾ​കൂ​ടി ശ​ക്ത​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ് ഇ​ക്കു​റി ഒ​രു​ക്കു​ന്ന​ത്.