ഭാ​ര്യ വെ​ട്ടേ​റ്റു മ​രി​ച്ചു: ഭ​ർ​ത്താ​വ് പോലീസിൽ കീ​ഴ​ട​ങ്ങി
Friday, April 16, 2021 11:26 PM IST
പാ​റ​ശാ​ല : ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന ശേ​ഷം ഭ​ർ​ത്താ​വു പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കാ​രോ​ട് വ​ടൂ​ർ​കോ​ണം ചൂ​ര​ക്കു​ഴി മേ​ക്കേ​ക്ക​ര വീ​ട്ടി​ൽ ഷാ​ജി​യാ​ണ് ഭാ​ര്യ മീ​ന​യെ (33 ) വെ​ട്ടി​ക്കൊ​ന്ന ശേ​ഷം പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 നാ​യി​രു​ന്നു സം​ഭ​വം. മീ​ന​ ലോ​ണെ​ടു​ത്ത പ​ണം ന​ൽ​കാ​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ഷാ​ജി കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ മീ​ന​യെ മു​റ്റ​ത്തു​വ​ച്ചു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വീ​ട് നി​ർ​മി​ക്കാ​നാ​യി ര​ണ്ടു ല​ക്ഷം രൂ​പ ല​ഭി​ച്ച​തി​ൽ സിം​ഹ​ഭാ​ഗ​വും ഷാ​ജി ചീ​ട്ടു​ക​ളി​ച്ചും ,മ​ദ്യ​പി​ച്ചു​തീ​ർ​ത്ത​താ​യി മ​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഒ​രാ​ഴ്ച മു​ന്പ് സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്നും മീ​ന നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ വാ​യ്പ്പ​യെ​ടു​ത്തി​രു​ന്നു. അ​തി​ൽ നി​ന്നും വീ​ടു പ​ണി​ക്കു​ള്ള ക​ല്ല് ഇ​റ​ക്കി​വ​യ്ക്കു​ക​യും 1000 രൂ​പ ഷാ​ജി​ക്ക് കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ന​ൽ​കാ​ൻ മീ​ന ത​യാ​റാ​യി​ല്ലെ​ന്നും തു​ട​ർ​ന്ന് ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മീ​ന​യെ മ​ർ​ദി​ച്ച് കൈ​യൊ​ടി​ക്കു​ക​യും, ചൂ​ടാ​യ ഇ​സ്തി​രി​പ്പെ​ട്ടി ഉ​പ​യോ​ഗി​ച്ച് പൊ​ള്ളി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ​ല ത​വ​ണ വ​ഴ​ക്കി​ട്ട് ഇ​യാ​ൾ ഭാ​ര്യ​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ് വി​ട്ട​താ​യും മ​ക്ക​ൾ​പ​റ​യു​ന്നു.
വ്യാ​ഴ്ച രാ​ത്രി ഏ​ഴി​ന് മീ​ന​യു​മാ​യി ഷാ​ജി വ​ഴ​ക്കു​കൂ​ടു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ വീ​ണ്ടും മ​ർ​ദി​ച്ചു.
തുടർന്ന് മ​ക്ക​ളോ​ട് കി​ട​ന്നു​റ​ങ്ങി​ക്കൊ​ള്ളാ​ൻ ഷാ​ജി പ​റ​യു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ക​ന്‍റെ മു​ഖ​ത്തു മൊ​ബൈ​ൽ ഫോ​ൺ വ​ലി​ച്ചെ​റി​ഞ്ഞി​ട്ടു നി​ന്‍റെ അ​മ്മ​യെ ഞാ​ൻ വെ​ട്ടി​ക്കൊ​ന്നു ക​ഴി​യു​മെ​ങ്കി​ൽ ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ എ​ന്ന് പ​റ​ഞ്ഞു പു​റ​ത്തേ​ക്ക് പോ​യെ​ന്ന് മ​ക്ക​ൾ പ​റ​ഞ്ഞുതു​ട​ർ​ന്ന് ഷാ​ജി പാ​റ​ശാ​ല പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ മീ​ന​യെ പാ​റ​ശാ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ മ​ര​ണം സം​ഭി​ച്ചു.
സം​ഭ​വം ന​ട​ന്ന​ത് പൊ​ഴി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യ​തി​നാ​ൽ ഷാ​ജി​യെ പൊ​ഴി​യൂ​ർ പോ​ലീ​സി​ന് കൈ​മാ​റി . റൂ​റ​ൽ എ​സ്പി ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഷാ​രോ​ൺ , ശ്യാം ​എ​ന്നി​വ​ർ മ​ക്ക​ളാ​ണ് .