കോ​വി​ഡ് വ്യാ​പ​നം: പാ​റ​ശാ​ല എ​സ്ബി​ഐ അ​ട​ച്ചു
Thursday, April 15, 2021 11:35 PM IST
പാ​റ​ശാ​ല: ജീ​വ​ന​ക്കാ​രി​ൽ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​റ​ശാ​ല എ​സ്ബി​ഐ അ​ട​ച്ചു. പാ​റ​ശാ​ല പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ശാ​ഖ​യി​ലെ നാ​ലു പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​നാ​യ ഒ​രാ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യും ഉ​ണ്ടാ​യി​രു​ന്നു. ബാ​ങ്ക് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചെ​ങ്കി​ലും ഇ​ട​പാ​ടു​കാ​ർ​ക്ക് യാ​തൊ​രു​വി​ധ ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പാ​റ​ശാ​ല ടൗ​ൺ ശാ​ഖ​യി​ലും ഉ​ദി​യ​ൻ​കു​ള​ങ്ങ​ര ശാ​ഖ​യി​ലും ഇ​ട​പാ​ടു​കാ​ർ​ക്ക് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ന്നും ബ്രാ​ഞ്ച് മാ​നേ​ജ​ർ പ​റ​ഞ്ഞു.
പാ​റ​ശാ​ല സ​ബ് ട്ര​ഷ​റി​യി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​ല്ല. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​മ്പോ​ഴും പ്ര​തി​രോ​ധ മാ​ർ​ഗ​ത്തി​ൽ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. മ​ന്ദ ഗ​തി​യി​ലാ​യി​രു​ന്ന കോ​വി​ഡ് വ്യാ​പ​നം ഒ​രി​ട​വേ​ള​ക്കു ശേ​ഷം കു​തി​ച്ചു​യ​രാ​ൻ തു​ട​ങ്ങി. പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ 35 രോ​ഗി​ക​ൾ​ഉ​ണ്ട്. ഇ​രു​പ​ത്തി മൂ​ന്ന് വാ​ർ​ഡു​ക​ൾ ഉ​ള്ള പ​ഞ്ചാ​യ​ത്തി​ൽ നാ​ലു വാ​ർ​ഡു​ക​ൾ ഒ​ഴി​ച്ചാ​ൽ മ​റ്റു വാ​ർ​ഡു​ക​ളി​ലെ​ല്ലാം രോ​ഗി​ക​ൾ ഉ​ണ്ട്.