സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി​ക്ക് ക​ലാ​കാ​ര​ന്‍​മാ​രു​ടെ വി​ഷു​ക്കൈ​നീ​ട്ടം
Thursday, April 15, 2021 11:34 PM IST
വെ​ള്ള​റ​ട: കൊ​ന്ന പൂ​ക്ക​ള​മൊ​രു​ക്കി​യ വി​ഷു താ​ലം. കൈ ​നീ​ട്ട​മാ​യി പ​ണ​ക്കി​ഴി. ആ​സ്വ​ദി​ക്കു​വാ​ന്‍ വി​ഷു ഗാ​ന​ങ്ങ​ളും നൃ​ത്ത​വും. കൂ​ടെ വി​ഷു സ​ന്ദേ​ശ പ്ര​ഖ്യാ​പ​ന​വും. പ്രേം ​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി ക​ലാ​കാ​ര​ന്മാ​ര്‍ സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി​ക്ക് വി​ഷു ദി​ന​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത് ഹൃ​ദ്യ​മാ​യ ക​ലാ​വി​രു​ന്നാ​യി​രു​ന്നു. സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലാ​ണ് വി​ഷു ദി​ന​ത്തി​ല്‍ വി​ഷു​പു​ല​രി സം​ഘ​ടി​പ്പി​ച്ച​ത്.

ജ​യി​ല്‍ ഡി​ഐ​ജി എ​സ്.​സ​ന്തോ​ഷ് സ​മി​തി​യു​ടെ വി​ഷു പ​ണ​ക്കി​ഴി കൈ ​നീ​ട്ട​മാ​യി സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി​ക്ക് സ​മ​ര്‍​പ്പി​ച്ചു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ന്നെ കാ​ണാ​നെ​ത്തി​യ​വ​ര്‍​ക്ക് സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി കൈ​നീ​ട്ടം ന​ല്‍​കി അ​നു​ഗ്ര​ഹി​ച്ചു. സ​മി​തി പ്ര​സി​ഡ​ന്‍റ് പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​ത​യും സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ സ്വാ​ഗ​ത​വും വ​ഹി​ച്ചു. വ​ഞ്ചി​യൂ​ര്‍ പ്ര​വീ​ണ്‍ കു​മാ​ര്‍, ഡോ. ​ഗീ​താ ഷാ​ന​വാ​സ്, അ​നി​ത, ഡോ. ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു എ​ന്നി​വ​രെ സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി പൊ​ന്നാ​ട ചാ​ര്‍​ത്തി ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി​ക്കു​ള്ള വി​ഷു സ​മ്മാ​നം ര​ക്ഷാ ധി​കാ​രി സൈ​നു​ലാ​ബ്ദീ​ന്‍ സ​മ​ര്‍​പ്പി​ച്ചു. ഖ​ജാ​ന്‍​ജി ബാ​ല​ച​ന്ദ്ര​ന്‍ ന​ന്ദി പ​റ​ഞ്ഞു.