നാ​രാ​യ​ണ​ൻ നാ​യ​ർ ഇ​നി​യി​ല്ല; നി​റ​സാ​ന്നി​ധ്യം ഓ​ർ​മ​യാ​യി : വി​ട വാ​ങ്ങി​യ​ത് കേ​ര​ള​ത്തി​ലെ ആ​ദ്യ സ്വാ​ശ്ര​യനി​യ​മ കോ​ള​ജ് സ്ഥാ​പ​ക​ൻ
Thursday, April 15, 2021 11:34 PM IST
വൈ.​എ​സ്. ജ​യ​കു​മാ​ർ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പേ സ്വാ​ശ്ര​യ ലോ ​കോ​ള​ജ് സ്ഥാ​പി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ ദീ​ർ​ഘ വീ​ക്ഷ​ണ​ത്തി​ന് ഉ​ട​മ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ട​വാ​ങ്ങി​യ കേ​ര​ള ലോ ​അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ എ​ൻ. നാ​രാ​യ​ണ​ൻ​നാ​യ​ർ. 54 വ​ർ​ഷം മു​ന്പാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ലോ ​അ​ക്കാ​ദ​മി പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്കു കീ​ഴി​ൽ നി​യ​മ വി​ദ​ഗ്ധ​രോ​ടൊ​പ്പം സ്വാ​ശ്ര​യ ലോ ​കോ​ള​ജ് തു​ട​ങ്ങി​യ​ത്.
നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ കോ​ലി​യ​ക്കോ​ട് ഗ്രാ​മ​ത്തി​ൽ നീ​ല​ക​ണ്ഠ​പി​ള്ള​യു​ടെ​യും ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ​യു​ടേ​യും മൂ​ത്ത പു​ത്ര​നാ​യി ഒ​രു ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ 1929-ൽ ​ജ​ന​നം. ജ​ന്മ​നാ​ട്ടി​ൽ നി​ന്ന് ആ​ദ്യ​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രി​ൽ ഒ​രാ​ളാ​യി.
ഒ​ന്നാം റാ​ങ്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹ​ത്തെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ബ​ന്ധം ആ​രോ​പി​ച്ചാ​ണ് പി​രി​ച്ചു​വി​ട്ട​ത്. പു​റ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹം കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല വി​ധി സ​ന്പാ​ദി​ച്ചി​ട്ടും ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ചി​ല്ല. അ​തി​നു​ശേ​ഷം നി​യ​മ വി​ദ​ഗ്ധ​രെ ഒ​പ്പം ചേ​ർ​ത്ത് സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ലോ ​അ​ക്കാ​ദ​മി​ക്കു തു​ട​ക്കം കു​റി​ക്കു​ക​യാ​യി​രു​ന്നു.
ലോ ​അ​ക്കാ​ദ​മി​യി​ലെ റ​ഗു​ല​ർ, ഈ​വ​നിം​ഗ് ബാ​ച്ചു​ക​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ നി​യ​മ ബി​രു​ദ​ധാ​രി​ക​ളാ​യി പു​റ​ത്തി​റ​ങ്ങി. ഇ​വ​രി​ൽ സു​പ്രീം​കോ​ട​തി ജ​ഡ്ജി മു​ത​ൽ സാ​ധാ​ര​ണ പോ​ലീ​സു​കാ​ര​ൻ വ​രെ​യു​ണ്ട്. മ​ന്ത്രി​മാ​രും പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ളും നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രു​മു​ണ്ട്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ പ്ര​ത്യേ​കി​ച്ച് സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​രി​ൽ നി​യ​മ ബി​രു​ദം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​ത്താ​ണി​യാ​യി​രു​ന്നു ലോ ​അ​ക്കാ​ദ​മി.
രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യു​വ നേ​താ​ക്ക​ൾ​ക്കും നി​യ​മ​പ​ഠ​ന​ത്തി​ന് അ​ത്താ​ണി നാ​രാ​യ​ണ​ൻ നാ​യ​ർ ആ​യി​രു​ന്നു. അ​തി​നാ​ലാ​ക​ണം എ​ല്ലാ​ക്കാ​ല​ത്തും ലോ ​അ​ക്കാ​ദ​മി പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​രു​ടെ വ​ലി​യ നി​ര എം​എ​ൽ​എ​മാ​രാ​യും മ​ന്ത്രി​മാ​രാ​യും ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ ഏ​തു വി​ദ്യാ​ർ​ഥി​ക്കും ക​ട​ന്നു ചെ​ന്ന് അ​ഡ്മി​ഷ​ൻ ന​ൽ​കാ​മോ​യെ​ന്ന് ചോ​ദി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​ദ്ദേ​ഹം അ​നു​വ​ദി​ച്ചി​രു​ന്നു. ത​ല​വ​രി​പ്പ​ണം വാ​ങ്ങാ​തെ​യും അ​മി​ത ഫീ​സ് ഈ​ടാ​ക്കാ​തെ​യു​മാ​ണ് ലോ ​കോ​ള​ജ് പ്ര​വ​ർ​ത്തി​ച്ചു​പോ​ന്ന​ത്. നാ​രാ​യ​ണ​ൻ​നാ​യ​ർ 22 വ​ർ​ഷം ലോ ​അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ലാ​യും മ​ര​ണം​വ​രെ അ​താ​യ​ത് 54 വ​ർ​ഷം കോ​ള​ജി​ന്‍റെ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു.
എ​ൻ​ജി​നീ​യ​റിം​ഗി​നും മെ​ഡി​സി​നും മേ​ഖ​ല തി​രി​ച്ചും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ​രു​ന്ന​തി​നു മു​ന്പു മു​ത​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗ​മാ​യി 50 വ​ർ​ഷ​വും സി​ൻ​ഡി​ക്കേ​റ്റം​ഗ​മാ​യി 30 വ​ർ​ഷ​വും അ​ദ്ദേ​ഹം കേ​ര​ളം മു​ഴു​വ​ൻ നി​റ​യു​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന് സാ​ര​ഥ്യം വ​ഹി​ച്ചു.