ജ​ലസ്രോ​ത​സി​ൽ ചാ​ണ​ക​ വെ​ള്ളം: ത്വ​ക്ക് രോ​ഗം പ​ട​രു​ന്നു
Tuesday, April 13, 2021 11:31 PM IST
കാ​ട്ടാ​ക്ക​ട : തോ​ട്ടി​ലേ​ക്ക് ചാ​ണ​ക​വെ​ള്ളം ഒ​ഴു​ക്കി മ​ലി​ന​മാ​ക്കു​ന്ന​താ​യി പ​രാ​തി. ഈ​ഞ്ച​പു​രി പ​ഴ​യു​ണ്ണി ആ​റ്റി​ൻ​പ്പു​റം പ​മ്പ് ഹൗ​സി​നു സ​മീ​പ​ത്തെ കൊ​ക്കോ​ട്ടേ​ല തോ​ട്ടി​ലേ​ക്കാ​ണ് പൊ​തു ഓ​ട​യി​ലൂ​ടെ ചാ​ണ​ക വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​ത്. തോ​ട്ടി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച​വ​ർ​ക്ക് ത്വ​ക്ക് രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
തോ​ട്ടി​ലേ​ക്ക് ചാ​ണ​ക​വെ​ള്ളം ഒ​ഴു​ക്കി വി​ടു​ന്ന​തി​നെ​തി​രെ പ​ഞ്ചാ​യ​ത്തി​ലും, ആ​രോ​ഗ്യ​വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
സ്വ​കാ​ര്യ​വ്യക്തി​യു​ടെ തൊ​ഴു​ത്തി​ന് സ​മീ​പ​ത്തു നി​ന്നും പി​വി​സി പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒാ​ട​യി​ലേ​ക്ക് ചാ​ണ​ക​വെ​ള്ളം ഒ​ഴു​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​
ഈ​ഞ്ച​പു​രി,കൊ​ക്ക​ട്ടേ​ല, മ​ല​വി​ള,ചെ​റു​മ​ഞ്ച​ൽ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​ജ​ല​സ്രോ​ത​സി​നെ​യാ​ണ്. ഇ​വി​ടെ അ​ല​ക്കി​യ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്ക് ത്വ​ക്ക് രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പി​ട​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.