വി​ല​ക്ക് ലം​ഘ​നം : 1,42,000 രൂ​പ പി​ഴ ഈ​ടാ​ക്കി
Tuesday, April 13, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 459 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 159 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 286 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത എ​ട്ടു പേ​രി​ല്‍ നി​ന്നു​മാ​യി 1,42,000 രൂ​പ പി​ഴ ഈ​ടാ​ക്കി. മാ​ർ​ഗ നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ നാ​ലു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ര​ണ്ട് ക​ട​ക​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​ൽ​ട്രോ​ണി​ന്‍റെ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളാ​യ കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വെ​യ​ർ ആ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്ക് മെ​യി​ന്‍റ​ന​ന​ൻ​സ് വി​ത്ത് ഇ​ഗാ​ഡ്ജ​റ്റ് ടെ​ക്നോ​ള​ജീ​സ്, സോ​ഫ്റ്റ്‌​വെ​യ​ർ ടെ​സ്റ്റിം​ഗ്, പി.​ജി​ഡി​സി​എ, ഡി​സി​എ, വേ​ഡ് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് ഡേ​റ്റ എ​ൻ​ട്രി കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0471 2337450, 2320332