കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Tuesday, April 13, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ങ്ങാ​നൂ​ർ അ​ണ്ടൂ​ർ​വി​ളാ​കം എ​സ്.​ആ​ർ. ഭ​വ​നി​ൽ വി​ശ്വം​ഭ​ര​ൻ (55) നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് വി​ഴി​ഞ്ഞം-​വെ​ങ്ങാ​നൂ​ർ റൂ​ട്ടി​ലെ ബ​സ്‌ ക​ണ്ട​ക്ട​റാ​യ അ​രു​വി​ക്ക​ര സ്വ​ദേ​ശി വി​ശ്വ​നാ​ഥി​ന് ബ​സി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്. അ​റ​സ്റ്റി​ലാ​യ വി​ശ്വം​ഭ​ര​ൻ ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ ക​ണ്ട​ക്ട​റെ ച​വി​ട്ടി വീ​ഴ്ത്തു​ക​യും കൈ​യി​ൽ ക​രു​തി​യ വെ​ട്ടു​ക​ത്തി കൊ​ണ്ട് മു​ഖ​ത്ത് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ ര​മേ​ഷ്, എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ്, സു​രേ​ഷ്, സി​പി​ഒ സ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.