വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ ക​വ​ർ​ച്ച: കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ തേ​ടി പോ​ലീ​സ്
Tuesday, April 13, 2021 11:29 PM IST
പോ​ത്ത​ൻ​കോ​ട് : ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​പ്പു​റ​ത്ത് വ​ച്ച് സ്വ​ർ​ണ​വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ തേ​ടി പോ​ലീ​സ്. മോ​ഷ്ടാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റി​നെ തേ​ടി​യാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചു​വ​ന്ന , വെ​ള്ള നി​റ​ങ്ങ​ളി​ലു​ള്ള കാ​റു​ക​ളാ​ണ് സ്വ​ർ​ണ​വ്യാ​പാ​രി സ​ഞ്ച​രി​ച്ച കാ​റി​നെ പി​ൻ​തു​ട​ർ​ന്ന് മോ​ഷ​ണം ന​ട​ത്തി​യെ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.
ആ​റ്റി​ങ്ങ​ൽ, വാ​വ​റ​മ്പ​ലം, സൈ​നി​ക സ്കൂ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.
തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ ആ​മ്പ​ലൂ​രി​ലെ പ്ര​വാ​സി വ്യാ​വ​സാ​യി എം.​ഐ.​നൗ​ഷാ​ദി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​യി​ൽ സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ൽ കാ​ർ​നി​ർ​ത്തി ന​മ്പ​ർ പ്ലേ​റ്റ് മാ​റ്റി ഇ​ടു​ന്ന​ത് ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ ആ​റ്റി​ങ്ങ​ൽ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം ര​ജി​സ​ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണെ​ന്ന് സൂ​ച​ന​യു​ണ്ട്.