ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ പ്ര​ഖ്യാ​പി​ച്ചു
Tuesday, April 13, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മീ​ൻ​നി​ലം, ആ​റ്റു​കാ​ൽ, ക​രി​ക്കു​ഴി, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​മ്മൂ​ട് പ​ഴ​യ​ക​ച്ചേ​രി​ന​ട റോ​ഡ്, ചൂ​ഴ പീ​ഴു​മൂ​ട് പു​ത്ത​ൻ​പ​ള്ളി ഭാ​ഗ​ങ്ങ​ൾ, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ആ​രും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു പോ​കാ​ൻ പാ​ടി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

ഫു​ട്ബോ​ൾ
പ​രി​ശീ​ല​ന
ക്യാ​മ്പ്
തു​ട​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം :​ഗോ​കു​ലം കേ​ര​ള എ​ഫ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ, മു​ട്ട​ത്ത​റ, ക​ഴ​ക്കൂ​ട്ടം, ന​ന്ത​ൻ​കോ​ഡ്, ഒ​രു​വാ​തി​ൽ​ക്കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​മ്പ് തു​ട​ങ്ങു​ന്നു. ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​മു​ള്ള ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ ജോ​യ​ൽ വി​ല്യം റി​ച്ചാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ആ​റ്റി​ങ്ങ​ൽ, മു​ട്ട​ത്ത​റ, ന​ന്ത​ൻ​കോ​ഡ് 90373 63636, ക​ഴ​ക്കൂ​ട്ടം 7736109657, ഒ​രു​വാ​തി​ൽ​ക്കോ​ട്ട 96631 00869.