കൃ​ത്രി​മ​ പാ​രു​കളുടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു
Tuesday, April 13, 2021 11:29 PM IST
വി​ഴി​ഞ്ഞം: ക​ട​ലി​ൽ ആ​വാ​സ വ്യ​വ​സ്ഥ​യൊ​രു​ക്കി മ​ത്സ്യ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള കൃ​ത്രി​മ​പാ​രു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു. ര​ണ്ടാം ഘ​ട്ട നി​ക്ഷേ​പം ഉ​ട​ൻ ന​ട​ ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ നേ​ര​ത്തെ നി​ക്ഷേ​പി​ച്ച പാ​രു​ക​ൾ തീ​ര​ത്തോ​ട് ചേ​ർ​ന്ന് ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ആ​യ​തി​നാ​ൽ വേ​ണ്ട​ത്ര പ്ര​യോ​ജ​നം ല​ഭി​ച്ചി​ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.​

കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി​യാ​യ കൊ​ല്ലം​ങ്കോ​ട്, പ​രു​ത്തി​യൂ​ർ, പൂ​വാ​ർ, കൊ​ച്ചു തു​റ പു​തി​യ തു​റ, അ​ടി​മ​ല​ത്തു​റ വ​ലി​യ​തു​റ ഉ​ൾ​പ്പെ​ടു​ന്ന ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ ഇ​രു​ന്നൂ​റ് എ​ണ്ണം വീ​തം നി​ക്ഷേ​പി​ക്കും. സി​മ​ന്‍റും ക​മ്പി​യും ഉ​പ​യോ​ഗി​ച്ചു​ള്ള പാ​രു​ക​ളു​ടെ (റീ​ഫു​ക​ൾ) നി​ർ​മാ​ണം വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് പൂ​ർ​ത്തി​യാ​യി. ഇ​വ ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​രു​വി​ൽ ക​യ​റ്റി ക​ട​ലി​ൽ എ​ത്തി​ച്ച് നി​ശ്ചി​ത ഭാ​ഗ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കും. കൃ​ത്രി​മ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ ത​ങ്ങു​ന്ന പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​യ ചാ​ള, അ​യി​ല, കൊ​ഴി​യാ​ള എ​ന്നി​ങ്ങ​നെ​യു​ള്ള മീ​നു​ക​ളെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ചൂ​ണ്ട​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടു​ന്ന​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ച​വ​യെ​ല്ലാം തീ​ര​ത്ത് നി​ന്ന് ക​ഷ്ടി​ച്ച് അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം മാ​ത്രം ഉ​ള്ളി​ലാ​യി ശ​ക്ത​മാ​യ തി​ര​യ​ടി​യു​ള്ള ഭാ​ഗ​മാ​യ​ത് മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. ഒ​രു വ​ർ​ഷം മു​ൻ​പ് സ്കൂ​ബാ ഡൈ​വിം​ഗ് സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ച് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഇ​ത് വെ​ളി​വാ​യി. തീ​ര​ത്ത് നി​ന്ന് കു​റ​ഞ്ഞ​ത് പ​തി​ന​ഞ്ച് കി​ലോ​മീ​റ്റ​ർ എ​ങ്കി​ലും ദൂ​ര​ത്തെ ഉ​ൾ​ക്ക​ട​ലി​ൽ ഇ​രു​പ​ത് മീ​റ്റ​ർ ആ​ഴ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചാ​ലെ പ്ര​യോ​ജ​നം ഉ​ണ്ടാ​കു​വെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ച​യ​സ​മ്പ​ന്ന​രു​ടെ അ​ഭി​പ്രാ​യം പോ​ലും സ്വീ​ക​രി​ക്കാ​തെ​യാ​ണ് പാ​ര് നി​ക്ഷേ​പി​ച്ച​തെ​ന്നും നേ​ര​ത്തെ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ൽ ചു​മ​ത​ല.