പി​ണ​റാ​യി വി​ജ​യ​ൻ അ​ഴി​മ​തി​ക്കാ​രു​ടെ രാ​ജാ​വ്: എം.​എം.​ഹ​സ​ൻ
Monday, April 12, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ബ​ന്ധു​വി​നാ​യി യോ​ഗ്യ​ത​യി​ൽ ഇ​ള​വു​വ​രു​ത്തി​യ അ​ഴി​മ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ങ്കു​ണ്ടെ​ന്നും അ​ഴി​മ​തി​ക്കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന അ​ഴി​മ​തി​ക്കാ​രു​ടെ രാ​ജാ​വാ​ണ് പി​ണ​റാ​യി​യെ​ന്നും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാി​രു​ന്നു ഹ​സ​ൻ.

ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ എം​ഡി സ്ഥാ​ന​ത്തി​ന്‍റെ യോ​ഗ്യ​ത​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത് പി​ണ​റാ​യി വി​ജ​യ​നാ​ണ്. പാ​റ്റൂ​ർ കേ​സി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രെ​യു​ള്ള പ​രാ​തി ലോ​കാ​യു​ക്ത ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ഉ​ട​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു സ​മ​രം ന​ട​ത്തി​യ​വ​രാ​ണ് ഇ​ട​തു​പ​ക്ഷം. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ജ​ന​വി​ധി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള കോ​ട​തി വി​ധി​യാ​ണ് ലോ​കാ​യു​ക്ത​യു​ടേ​ത്. ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ കൊ​ടു​ക്കാ​ൻ നി​യ​മ​മി​ല്ലെ​ന്നി​രി​ക്കെ നി​യ​മ​ത്തെ കു​റി​ച്ച് അ​ജ്ഞ​നാ​യ നി​യ​മ​മ​ന്ത്രി എ.​കെ. ബാ​ല​ൻ ജ​ലീ​ലി​നെ ന്യാ​യീ​ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​ഷാ പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജെ.​എ​സ്. അ​ഖി​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​എ​സ്. നു​സൂ​ർ, എ​സ്.​എം. ബാ​ലു, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ജീ​ർ നേ​മം, ബി.​എ​സ്. അ​നൂ​പ്, എ​സ്.​വി. അ​രു​ണ്‍, ചി​ത്ര​ദാ​സ്, ആ​നീ​പ്ര​സാ​ദ്, അ​നീ​സ്, ശ​ര​ത്, ഗി​രി​കൃ​ഷ്ണ​ൻ, ഹാ​ഷിം റ​ഷീ​ദ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.